ന്യൂദല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തിയത് ഇത് ആദ്യമായല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. നാടുകടത്തുന്ന പ്രക്രിയ അമേരിക്കയില്‍ ആദ്യമായല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നും വിദേശകാര്യമന്ത്രി രാജ്യസഭയെ അറിയിച്ചു.
2009 മുതല്‍ ആളുകളെ തിരിച്ചയക്കുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും നേരത്തെ കൊണ്ടുവന്നപ്പോഴും ഇത് തന്നെയായിരുന്നു രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദേശകാര്യ മന്ത്രിയുടെ വിശദീകരണത്തിന് വ്യക്തതയില്ലെന്നും തൃപ്തികരമല്ലെന്നും പ്രതിപക്ഷം പ്രതികരിച്ചു.
ഇന്ത്യക്കാരോട് ഭീകരവാദികളെ പോലെ പെരുമാറിയതെന്തിനെന്നും വിലങ്ങിട്ടാണ് കൊണ്ടുവരുന്നതെന്ന് അറിഞ്ഞിരുന്നോയെന്നും പ്രതിപക്ഷം ചോദിച്ചു.
ഇന്ത്യയിലെത്തിയപ്പോഴും അവരെ അപമാനിച്ചുവെന്നും കൊളംബിയ ചെറുത്തതുപോലെ ഇന്ത്യ ചെറുക്കാത്തത് എന്തുകൊണ്ടാന്നും പ്രതിപക്ഷ എം.പിമാര്‍ ചോദിച്ചു.
ഇന്ന് (വ്യാഴാഴ്ച) പാര്‍ലെമെന്റ് നടപടികളില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തടസപ്പെടുത്തിയിരുന്നു. യു.എസ് സൈനിക വിമാനത്തില്‍ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയച്ചത് മനുഷ്യത്വ രഹിതമായ രീതിയിലാണെന്ന് കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. കൈവിലങ്ങ് ധരിച്ചായിരുന്നു പ്രതിഷേധം.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ലോക്‌സഭയില്‍ കെ.സി വേണുഗോപാല്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: This is not the first deportation; Foreign Minister’s Statement on Deportation of Indian Migrants