ഹൈദരാബാദ്: ഡിസംബർ 7നു തെലങ്കാനയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് താൻ അവസാനമായി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പായേക്കുമെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അക്ബറുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ ചന്ദ്രഗ്യാൻഗുട്ട മണ്ഡലത്തിൽനിന്നും ഇത് അഞ്ചാം തവണയാണ് അക്ബറുദീൻ ജനവിധി തേടുന്നത്.
Also Read “പ്രസംഗം മാത്രമാണ് യോഗിയുടേത്, ഭാഷ മോദിയുടേതാണ്” യോഗി ആദിത്യനാഥിന്റെ ഭീഷണിക്ക് മറുപടിയുമായി ഉവൈസി
ഹൈദരാബാദിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസിയുടെ സഹോദരനാണ് അക്ബറുദീൻ.
തന്റെ വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. താൻ ഡയാലിസിസിന് വിധേയനാകുവാൻ ഡോക്ടർമാർ നിർദേശിച്ചു. അക്ബറുദ്ദീൻ വ്യക്തമാക്കി. 2011ൽ ഉണ്ടായ ഒരു ആക്രമണത്തിൽ 44കാരനായ അക്ബറുദ്ദീന്റെ വൃക്കക്കരികിൽ വെടിയുണ്ട തുളച്ചു കയറിയിരുന്നു.
Also Read തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റും; യോഗി ആദിത്യനാഥ്
ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ‘കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കാര്യങ്ങൾ വരുതിയിൽ നിന്നു വിട്ടുപോയത്. ഡോക്ടർമാർ ഡയാലിസിസിന് നിർദേശിച്ചിരിക്കുകയാണിപ്പോൾ’. അക്ബറുദീൻ പറഞ്ഞു.