“ഇത് എഴുതുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. ഇത് എന്റെ ഒരു സ്വപ്‌നമായിരുന്നു. അജിത് സാറിന്റെ കൂടെ അഭിനയിക്കുക എന്നുള്ളത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ന് ആ സ്വപ്‌നം സഫസമാവുകയാണ്. അദ്ദേഹവുമൊത്ത് ജോലി ചെയ്യുന്ന ഓരോ നിമിഷത്തിന് വേണ്ടിയും ഞാന്‍ കാത്തിരിക്കുകയാണ്.” ലക്ഷ്മി ഫേസ്ബുക്കില്‍ പറയുന്നു.
ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായാണ് ലക്ഷ്മി മോനോന്‍ വേഷമിടുന്നത്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.