| Saturday, 23rd November 2019, 12:17 pm

'ബി.ജെ.പിക്കൊപ്പം അജിത് പവാര്‍ ഒറ്റയ്ക്ക് പോകേണ്ടി വരും; ഒരു എം.എല്‍.എമാര്‍ പോലും കൂടെ പോകില്ല'; ദിഗ്‌വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.

‘ഇത് ഭരണഘടനയെ പരിഹസിക്കലാണെന്നും ഗോവയിലും മേഘാലയയിലും മറ്റ് സംസ്ഥാനങ്ങളിലും കളിച്ച അതേ കളിയാണ് ബി.ജെ.പി ഇവിടേയും കളിച്ചതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.

എന്‍.സി.പിയുടെ ഒരു എം.എല്‍.എ പോലും ഇതിനെ പിന്തുണയ്ക്കില്ല, അജിത് പവാര്‍ ഒറ്റയ്ക്ക് അവരോടൊപ്പം പോകേണ്ടിവരും- എന്നും ദിഗ്‌വിജയ് സിങ് പ്രതികരിച്ചു.

അതേസമയം മുംബൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഹമ്മദ് പട്ടേലും ശിവസേന നേതാക്കളും സംയുക്ത പത്രസമ്മേളനം നടത്താനായി വൈ.ബി ചവാന്‍ സെന്ററില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

170 എം.എല്‍.എമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് പവാറിന് എന്‍.സി.പിയിലെ 35 എം.എല്‍.എമാരുടെ പിന്തുണയെന്നും ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു.

പിന്തുണയുള്ള എം.എല്‍.എമാരുടെ പട്ടിക അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറും. അജിത് പവാറായിരിക്കും എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതാവ്. എന്‍.സി.പിയുടെ എല്ലാ എം.എല്‍.എമാരുടേയും പിന്തുണ അജിത് പവാറിനുണ്ടെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more