മാര്‍ട്ടിന്റെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണിത്; 'മൈക്കിള്‍ പ്രവീണ്‍' എന്ന പൊലീസുകാരനാവാന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട്; നായാട്ടിനെ കുറിച്ച് ചാക്കോച്ചന്‍
കൊച്ചി: ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ചാക്കോച്ചന്‍.
നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിയിരുന്നെന്നും ചാക്കോച്ചന്‍ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചന്റെ പ്രതികരണം. അനില്‍ നെടുമങ്ങാട്, യമ ഗില്‍രമേശ് കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഷൈജു ഖാലിദാണ് ക്യാമറ, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയും ഗാനരചന അന്‍വര്‍ അലിയുമാണ് നിര്‍വഹിക്കുന്നത്.
സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
സിനിമയ്ക്ക് ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുനരാരംഭിക്കും
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക