| Saturday, 6th June 2020, 6:32 pm

'ഇത് രണ്ടാം നോട്ട് നിരോധനം'; കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നത് ഇങ്ങനെയെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പണം കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘ജനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും പിന്തുണയ്ക്കാനുള്ള പണം കൈമാറാന്‍ തയ്യാറാവാതെ സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രണ്ടാം നോട്ട് നിരോധനമാണ്’, രാഹുല്‍ ട്വീറ്റ് ചെയ്തു.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യത്തെ ദരിദ്രര്‍ക്ക് 10,000 രൂപ വീതം നല്‍കണം. ചെറുകിട – ഇടത്തരം വ്യവസായ മേഖലയ്ക്ക് ആവശ്യമായ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ലോക്ഡൗണ്‍ രീതിയെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ചിത്രീകരണമടങ്ങിയ ഗ്രാഫ് പങ്കുവെച്ചാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയിലേയും മറ്റ് രാജ്യങ്ങളിലേയും കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നതയിരുന്നു ഗ്രാഫ്.

ലോക്ഡൗണ്‍ പരാജയം ഇങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ ഗ്രാഫ് പങ്കുവെച്ചത്. കൊവിഡ് വ്യാപനം സംഭവി
ച്ചതിന് ശേഷം മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യയെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more