കൊച്ചി: തനിക്കനുകൂലമായ നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്ത് ഫെഫ്ക്ക സുപ്രീം കോടതിയെ സമീപിക്കുന്നത് ബി. ഉണ്ണികൃഷ്ണന്റെ പ്രതികാര നടപടിയാണെന്ന് സംവിധായകന്‍ വിനയന്‍.
ട്രിബ്യൂണില്‍ അവര്‍ മുമ്പ് നല്‍കിയ അപ്പീല്‍ തള്ളിയിട്ടും ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത് ബി ഉണ്ണികൃഷ്ണന്റെ പ്രതികാര നടപടിയാണെന്നും വിനയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പക്ഷേ താര സംഘടനയായ അമ്മ അപ്പീലിന് പോകുന്നില്ലെന്നും വിനയന്‍ പറഞ്ഞു. ബുധനാഴ്ചയാണ് സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് ഹരജി. നേരത്തെ വിനയന്റെ വിലക്ക് നീക്കുകയും താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്കും പിഴചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് നീക്കം.
2017ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിലക്ക് നീക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിനെ ശരിവെക്കുന്നതായിരുന്നു ട്രിബ്യൂണല്‍ വിധി.വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്ത് അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളാണ് ട്രിബ്യൂണലിനെ സമീപിച്ചത്.
ഇന്നസന്റ് 51,478 രൂപ, ഇടവേള ബാബു 19,113 രൂപ, സിബിമലയില്‍ 66,356 രൂപ, ബി. ഉണ്ണികൃഷ്ണന്‍ 32,026 രൂപ, കെ. മോഹനന്‍ 27,737 രൂപ എന്നിങ്ങനെയാണ് പിഴയടയ്‌ക്കേണ്ടത്. 2002-ലെ കോമ്പറ്റീഷന്‍ നിയമത്തിലെ 3(3) വകുപ്പ് പ്രകാരമായിരുന്നു നടപടി.
കുറ്റക്കാരായ സംഘടനാ നേതാക്കള്‍ക്ക് 2011 മുതല്‍ 2014 വരെ ലഭിച്ച ആദായത്തിന്റെ അഞ്ച് ശതമാനം കണക്കാക്കിയായിരുന്നു പിഴ വിധിച്ചത്.
ഇവരുടെ അപ്പീല്‍ ട്രിബ്യൂണല്‍ തള്ളുകയായിരുന്നു.കുറേ ബുദ്ധിമുട്ടിയാലും സത്യം എക്കാലത്തും ജയിക്കുമെന്നും കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നെന്നും അന്ന വിനയന്‍ പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക