നാണം കെട്ട നടപടിയാണിത്; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഇംപീച്ച്‌മെന്റ് നടപടിയില്‍ പ്രതികരണവുമായി ഡോണാള്‍ഡ് ട്രംപ്
World News
നാണം കെട്ട നടപടിയാണിത്; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഇംപീച്ച്‌മെന്റ് നടപടിയില്‍ പ്രതികരണവുമായി ഡോണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 8:21 am

വാഷിംഗ്ടണ്‍: തന്നെ ഇംപീച്ച് ചെയ്യാനുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ തീരുമാനം നാണം കെട്ട നടപടിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ഇംപീച്ച്‌മെന്റ് അട്ടിമറി ശ്രമമാണെന്നും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ട്രംപ് പറഞ്ഞു. ജനാധിപത്യത്തിന്മേല്‍ ഡെമോക്രാറ്റുകള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 197 നെതിരെ 228 വോട്ടിനാണ് ഇംപീച്ച് മെന്റ് പ്രമേയം പാസാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധികാര ദുര്‍വിനിയോഗം, യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ട്രംപിനെതിരെ പ്രമേയം. അതേസമയം പ്രമേയം ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ പാസായാല്‍ മാത്രമേ ട്രംപിനെതിരെ വിചാരണ നടക്കുകയുള്ളൂ.

ജനപ്രതിനിധി സഭയില്‍ പാസായ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ശിക്ഷ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യാം. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വിചാരണയ്ക്ക് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ശിക്ഷ വിധിക്കാം.സെനറ്റില്‍ പ്രമേയം പാസായാല്‍ മാത്രമേ ട്രംപിന് അധികാരം ഒഴിയേണ്ടതുള്ളു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video