കൊച്ചി: മലയാളികളുടെ ഇഷ്ട സംവിധായകനും ഇപ്പോള്‍ ഇഷ്ട നടനുമാണ് ജോണി ആന്റണി. ഏറ്റവുമൊടുവില്‍ റിലീസ് ആയ ഹോം എന്ന ചിത്രത്തിലടക്കം മിന്നുന്ന പ്രകടനമാണ് ജോണി ആന്റണി കാഴ്ച വെച്ചിരിക്കുന്നത്.
ഇതിനിടെ 2020ലെ സൈമ അവാര്‍ഡിനും ജോണി ആന്റണി അര്‍ഹനായി. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌ക്കാരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ജോണി ആന്റണി സ്വന്തമാക്കിയത്.
ഇപ്പോഴിതാ തനിക്ക് പുരസ്‌ക്കാരം ലഭിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സൈമ വേദിയില്‍ അവാര്‍ഡ് വാങ്ങുന്ന ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.
നടന്‍ പൃഥ്വിരാജാണ് ഈ ചിത്രം എടുത്തതെന്നും ജോണി പറഞ്ഞു. അല്ലു അര്‍ജുന്‍,മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമേട്ടന്‍,മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയ പൃഥ്വിരാജ് , ജോജു ജോര്‍ജ്,മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയ ശോഭന, സംവിധായകരും സുഹൃത്തുക്കളുമായ സമുദ്രക്കനി , ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നെന്നും പൂര്‍ണിമ ജയറാം തെലുങ്ക് താരം സായി കുമാര്‍ എന്നിവരില്‍ നിന്ന് പുരസ്‌ക്കാരം വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സത്യന്‍ സ്വന്തമാക്കി എന്നുള്ളതാണ് മറ്റൊരു സന്തോഷമെന്നും അതുപോലെ ശോഭന മാം ആയിരുന്നു മികച്ച നടിയെന്നും അദ്ദേഹം പറഞ്ഞു.
ഡ്രാമയിലൂടെ തനിക്ക് നല്ലൊരു ബ്രേക്ക് തന്ന രഞ്ജിയേട്ടന് മികച്ച ചിത്രമായ അയ്യപ്പനും കോശിക്കുമുള്ള നിര്‍മാതാവിനുള്ള പുരസ്‌കാരം ഉണ്ടായിരുന്നു. അതും ഇരട്ടി മധുരമായെന്നും ജോണി ആന്റണി പറഞ്ഞു.
സൈമയുടെ 2020 ലെ ബെസ്റ്റ് കോമഡി ആക്റ്ററിനുള്ള അവാര്‍ഡ് അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചു.മുന്‍ നിരയില്‍ അല്ലു അര്‍ജുന്‍,മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമേട്ടന്‍,മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയ പൃഥ്വിരാജ് , ജോജു ജോര്‍ജ്,മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയ ശോഭന , സംവിധായകരും സുഹൃത്തുക്കളുമായ സമുദ്രക്കനി , ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു .പൂര്‍ണിമ ജയറാമും,തെലുങ്ക് നടന്‍ സായികുമാറും ആണെനിക്ക് അവാര്‍ഡ് തന്നത്.വീട്ടില്‍ കാണിക്കാന്‍ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോ,പൃഥ്വിരാജ് എടുത്ത് തന്ന ഫോട്ടോയാണിത് .
പൃഥ്വിരാജിന് ഒരുപാട് നന്ദി. വേറൊരു സന്തോഷം മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സത്യന്‍ സ്വന്തമാക്കി എന്നുള്ളതാണ്.അതുപോലെ ശോഭന മാം ആയിരുന്നു മികച്ച നടി.പിന്നെ ഡ്രാമയിലൂടെ എനിക്ക് നല്ലൊരു ബ്രേക്ക് തന്ന രഞ്ജിയേട്ടന് മികച്ച ചിത്രമായ അയ്യപ്പനും കോശിക്കുമുള്ള നിര്‍മാതാവിനുള്ള പുരസ്‌കാരം ഉണ്ടായിരുന്നു . അതും ഇരട്ടി മധുരമായി .ദൂരെ നിന്ന് ആണെങ്കിലും ചിരഞ്ജീവി സാറിനെയും ,എപ്പിക്ക് ചിത്രങ്ങളുടെ സംവിധായകനായ കെ വിശ്വനാഥ് സാറിനെയും കാണാന്‍ സാധിച്ചു . അതിലും ഒരുപാട് സന്തോഷം. SIIMA ക്കും , എല്ലാവര്‍ക്കും നന്ദി.