ന്യൂദല്‍ഹി: സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണര്‍ ആരീഫ് ഖാന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍
ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ താന്‍ പൂര്‍ണമായും മനസ്സിലാക്കുന്നെന്നും തരൂര്‍ പറഞ്ഞു.
”ഇത് ആശങ്കാജനകമായ സംഭവവികാസങ്ങളാണ്. ആരിഫ് മുഹമ്മദ് ഖാന്‍ സാഹിബിന്റെ നിരാശ ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ദേശീയ തലത്തില്‍ രാഷ്ട്രപതിയെപ്പോലെ, സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഗവര്‍ണര്‍ക്കും ഒരു പ്രധാന ഉത്തരവാദിത്തമുണ്ട്,” തരൂര്‍ പറഞ്ഞു.
ഇങ്ങനെ ഒതുക്കപ്പെടുന്നത് എന്തിനാണ് ഗവര്‍ണര്‍ സഹിച്ചുനില്‍ക്കുന്നതെന്നും തരൂര്‍ ചോദിച്ചു.
സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ എതിര്‍പ്പറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ ഉന്നയിച്ചത്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: This is a disquieting development. I fully understand KeralaGovernor ArifMohdKhan Sahib’s frustration, says Shashi Tharoor