ഈ സുന്ദരി ഒരു കേന്ദ്ര മന്ത്രിയാണ്
Daily News
ഈ സുന്ദരി ഒരു കേന്ദ്ര മന്ത്രിയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2017, 11:38 pm

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയെ ഒറ്റ പോസ്റ്റ് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭരണത്തിലെ മികവു കൊണ്ടല്ല ഒരു ചിത്രം കൊണ്ടാണ് സ്മൃതി സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

ചിത്രം കണ്ടവര്‍ ആദ്യം അമ്പരന്നു. ആരാണീ സുന്ദരിയെന്നറിയാനായി അവര്‍ സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞു നടന്നു. ഒടുവില്‍ അതാരാണെന്നറിഞ്ഞപ്പോള്‍ അത്ഭുതമായി.

സ്മൃതി തന്നെയായിരുന്നു അത്. തന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്ത് സ്മൃതി തന്നെയാണ് അണികളേയും സോഷ്യല്‍ മീഡിയയേയും ഞെട്ടിച്ചിരിക്കുന്നത്. മുമ്പ് അഭിനയ രംഗത്ത് സജീവമായിരുന്ന കാലത്തെ ചിത്രമാണിത്.

ചിത്രത്തിന് പ്രശംസയുമായി ബോളിവുഡ് നിര്‍മ്മാതാവും സ്മൃതിയുടെ സുഹൃത്തുമായ എക്താ കപൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.