റായ്‌പൂർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളിയിൽ കയറിയതിന് 10 വയസുള്ള ദളിത് ബാലനെ ആക്രമിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. നീ ദളിതനാണ്, പത്ത് വയസുള്ള ബാലനെ പള്ളിയിൽ നിന്ന് പുറത്താക്കുന്ന ദൃശ്യങ്ങൾ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
പള്ളിയുടെ വീഡിയോയുടെ താഴെ ആക്രമിക്കപ്പെട്ട ഒരു ബാലന്റെ ചിത്രം എഡിറ്റ് ചെയ്ത് വെച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്ന ബാലനെ ആക്രമിച്ചത് ഒരു ബി.ജെ.പി പ്രവർത്തകനാണെന്ന് പിന്നീട് തെളിഞ്ഞു. 2021 ഏപ്രിലിൽ, പശ്ചിമ ബംഗാളിലെ നാദിയയിൽ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ 10 വയസുള്ള ആൺകുട്ടിയെ മർദിച്ചിരുന്നു. ഈ ചിത്രമാണ് വീഡിയോടൊപ്പം ചേർത്ത് പ്രചരിപ്പിക്കുന്നത്.
ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകൻ 10 വയസുകാരനെ മർദിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിലെ നാദിയയിലെ ഫുലിയയിൽ ഒരു ചായക്കടയുടെ മുന്നിലൂടെ കുട്ടി കടന്നുപോകുമ്പോഴായിരുന്നു സംഭവം. കുട്ടിയെ ഒന്നിലധികം പരിക്കുകളോടെ റാണാഘട്ട് സബ്ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രോഷാകുലരായ ജനങ്ങൾ ബി.ജെ.പി പ്രവർത്തകനെ മർദിക്കുകയും ചെയ്തിരുന്നു.
ബെംഗളൂരുവിലെ ക്രിസ്ത പ്രഭാലയ എപ്പിഫാനി ചർച്ചിന്റെ ദൃശ്യങ്ങളോടൊപ്പമാണ് കുട്ടിയുടെ ചിത്രവും ചേർത്ത് പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ പ്രചരിക്കുന്ന കുട്ടി പശ്ചിമ ബംഗാളിൽ നിന്നും പള്ളി കർണാടകയിൽ ഉള്ളതുമാണ്.
Content Highlight: This Image Does Not Show Young Boy Assaulted in Chhattisgarh for Entering Church