| Tuesday, 17th August 2021, 5:26 pm

'ഈ ചിത്രം പങ്കുവെയ്ക്കാതിരിക്കാനാവില്ല'; അറുപതാം പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് സുഹാസിനി, ആശംസകളുമായി താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സൗത്ത് ഇന്ത്യന്‍ സിനിമാ സ്‌നേഹികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സുഹാസിനി. നടിയായും സംവിധായികയായും എഴുത്തുകാരിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം ഏറ്റവും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സുഹാസിനിയുടെ 60ാം ജന്മദിനം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തന്റെ 60ാം ജന്മദിനാഘോഷങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

തന്റെ അച്ഛനായ ചാരുഹാസനൊപ്പമുള്ള ചിത്രമാണ് സുഹാസിനി പങ്കുവെച്ചത്. ഈ വൈകാരിക ചിത്രം പങ്കുവെയ്ക്കാതിരിക്കാനാവില്ലെന്ന ടാഗ് ലൈനോടെയാണ് സുഹാസിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

തമിഴിന് പുറമെ മലയാള സിനിമയിലും ഏറെ സുപരിചിതയാണ് സുഹാസിനി. 1983 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളം സിനിമയില്‍ എത്തുന്നത്.

1980-ല്‍ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം സുഹാസിനി സ്വന്തമാക്കിയിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും സുഹാസിനി സ്വന്തമാക്കിയിട്ടുണ്ട്.

പ്രശസ്ത സംവിധായകന്‍ മണിരത്‌നമാണ് സുഹാസിനിയുടെ ഭര്‍ത്താവ്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലെ സംഭാഷണങ്ങള്‍ സുഹാസിനിയായിരുന്നു രചിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

'This image could not be shared'; Suhasini Hassan 60th birthday celebration 

Latest Stories

We use cookies to give you the best possible experience. Learn more