| Monday, 31st December 2012, 12:37 pm

ഈ അസുഖം ഒരു പാഠമായിരുന്നു: മനീഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍സര്‍ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനീഷ കൊയ്‌രാള ഇപ്പോള്‍ വളരെ ആത്മവിശ്വാസത്തിലാണ്. താന്‍ ഒന്നിനെ കുറിച്ച് ആലോചിച്ചും വേദനിക്കാറില്ലെന്നും എന്റെ അസുഖം എനിയ്ക്ക് വലിയൊരു പാഠമായിരുന്നെന്നും താരം ട്വിറ്ററില്‍ കുറിക്കുന്നു.[]

എനിയ്ക്ക് എന്തെങ്കിലും സംഭവിച്ചതായി തോന്നുന്നില്ല. എന്റെ അസുഖം എനിയ്ക്ക് ഒരു പാഠമായിരുന്നു. പലതും അവഗണിച്ചും കാണാതെയും മുന്നോട്ട് പോകുന്ന ഈ ജീവിതത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണ്.

ഇപ്പോള്‍ ഞാന്‍ എല്ലാത്തിനേയും ഭൂതക്കണ്ണാടി വെച്ചാണ് നോക്കുന്നത്. എല്ലാ സാഹചര്യത്തേയും നേരിടാന്‍ എനിയ്ക്ക് ധൈര്യം തന്ന ഒരു ശക്തിയുണ്ട്. ആദ്യമായി നന്ദി പറയാനുള്ളത് ആ ശക്തിയോടാണ്.

ഓരോ മനുഷ്യര്‍ക്കും വേദനയുണ്ട്. എന്നാല്‍ അത് പല രീതിയിലായിരിക്കുമെന്നുമാത്രം. ആ വേദനയെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നവര്‍ക്കേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. എന്തിനേയും നേരിടാന്‍ തയ്യാറായ ഒരു മനസ് ഉണ്ടാവുകയെന്നതാണ് വലിയ കാര്യം.

എനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഒരു പാട് പേര്‍ ഉണ്ട്. അവര്‍ക്കെല്ലാം ഞാന്‍ എന്റെ നന്ദി പറയുകയാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടന്ന് അറിയുന്നത് തന്നെ വലിയ കാര്യമാണ്.-മനീഷ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more