ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ക്ലീന്‍ ചിട്ട് നല്‍കിയ നടപടയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന എ.പി ഷാ. പ്രസ്തുത വിധി വരാന്‍ പോകുന്ന ഒരു പാട് വര്‍ഷങ്ങളോളം സുപ്രീം കോടതിയെ വേട്ടയാടുമെന്ന് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇത്തരം ഒരു സംഭവം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും, വാദം കേള്‍ക്കുന്ന സമയത്ത് പരാതിക്കാരിയുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആവശ്യത്തോട് താന്‍ യോജിക്കുന്നുവെന്നും ഷാ പറഞ്ഞു.
തന്റെ പേരിലുള്ള കേസ് എങ്ങനെയാണ് ചീഫ് ജസ്റ്റിസ് തന്നെ പരിഗണിക്കുകയെന്നും ഷാ ചോദിക്കുന്നു. ‘നമ്മുടെ ജഡ്ജിമാര്‍ ജസ്റ്റിസ് വര്‍മ പറഞ്ഞത് മറക്കുകയാണ്. നിങ്ങള്‍ ഉയരത്തിലായിരിക്കാം, എന്നാല്‍ നിങ്ങള്‍ നിയമത്തിനതീതരല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിങ്ങളുടെ സ്വന്തം കേസിന് വിധി പറയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല’- ഷാ പറയുന്നു.
ഇത്തരം ഒരു പരാതി ആരോപണവിധേയര്‍ക്ക് നേരെ മനപ്പൂര്‍വം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആയുധമാണ് താന്‍ സമ്മതിക്കുന്നുണ്ടെങ്കിലും, പ്രസ്തുത പരാതിയെക്കുറിച്ച് ആളുകള്‍ സൃഷ്ടിക്കുന്ന കഥകളെ താന്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഷാ പറഞ്ഞു.
‘കാര്യങ്ങളെ തള്ളിക്കളയാന്‍ സുപ്രീം കോടതിയെപ്പോലൊരു സ്ഥാപനത്തിന് കഴിയില്ല. മറ്റൊരു സ്ഥാപനത്തിലും ജനങ്ങള്‍ ഇതു പോലെ വിശ്വാസമര്‍പ്പിക്കുന്നില്ല. ജനാധിപത്യത്തെ സംരക്ഷിക്കുന്ന, ഭരണഘടനയ്ക്ക് ജന്മം നല്‍കിയ സ്ഥാപനമാണിത്. ഞാന്‍ കരുതുന്നത്, ഇത് എ.ഡി.എം ജബല്‍പൂര്‍ കേസു പോലെ സുപ്രീം കോടതിയെ വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ വേട്ടയാടുമെന്നാണ്’- ഷാ പറയുന്നു.
അതേസമയം ലൈംഗിക അക്രമ ആരോപണത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സുപ്രീം കോടതിക്കു മുമ്പില്‍ സ്ത്രീകളുടെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാരോപണക്കേസില്‍ കഴമ്പില്ലെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലിനെതിരെ നേരത്തെ പരാതിക്കാരിയും രംഗത്തുവന്നിരുന്നു. നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്നാണ് അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
അന്വേഷണ സമിതിക്കുമുന്നില്‍ എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്നതു ഭയപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ‘ഇന്നെന്റെ ഏറ്റവും വലിയ ഭയം യാഥാര്‍ഥ്യമായിരിക്കുന്നു. രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്നു നീതിയും രക്ഷയും ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നിരിക്കുന്നു.’- എന്നായിരുന്നു യുവതി പറഞ്ഞത്.
സുപ്രീം കോടതിയിലെ മുന്‍ കോര്‍ട്ട് അസിസ്റ്റന്റാണ് 35-കാരിയാണ് പരാതിക്കാരി. പരാതിയും വിശദാംശങ്ങളും ചേര്‍ത്ത് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് അവര്‍ സത്യവാങ്മൂലം അയച്ചിരുന്നു. ഏപ്രില്‍ 19-നാണ് അവര്‍ പരാതി നല്‍കിയത്.
ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തല്‍ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍.വി രമണയ്ക്കു കൈമാറിയിട്ടുണ്ട്.
സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു