| Friday, 6th November 2020, 10:39 pm

അതിന് ഈ തെരഞ്ഞെടുപ്പ് തീരുന്നില്ലല്ലോ; നാല് സീറ്റിലെ ഫലം വെച്ച് ബൈഡനെ വിജയിയായി പ്രഖ്യാപിക്കണ്ടെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നാവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ് പക്ഷം.

നാല് സംസ്ഥാനങ്ങളിലെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ജോ ബൈഡനെ വിജയിയാക്കിക്കൊണ്ടുള്ള തെറ്റായ പ്രവചനമെന്നാണ് ട്രംപ് പക്ഷം പറയുന്നത്.

ജോര്‍ജിയയില്‍ റീകൗണ്ട് നടത്തണമെന്നും പെന്‍സില്‍വാനിയയിലും നെവാഡയിലും ‘ക്രമക്കേടുകള്‍’ നടന്നിട്ടുണ്ടെന്നുമാണ് ട്രംപ് പക്ഷം പറയുന്നത്. അരിസോണയില്‍ ട്രംപ് വിജയിക്കുമെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ അരിസോണയിലും നെവാഡയിലും ബൈഡനാണ് മുന്നില്‍.

നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെങ്കില്‍ ജോ ബൈഡന്‍ വിജയം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പെന്‍സില്‍വേനിയയില്‍ ബൈഡന് ഒന്‍പതിനായിരത്തിലധികം വോട്ടുകളുടെ ലീഡാണ് ഉള്ളത്.

അതേസമയം ബൈഡന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷമയോട് കാത്തിരിക്കണമെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: This election is not over,Says Trump

We use cookies to give you the best possible experience. Learn more