ജോര്‍ജിയയില്‍ റീകൗണ്ട് നടത്തണമെന്നും പെന്‍സില്‍വാനിയയിലും നെവാഡയിലും ‘ക്രമക്കേടുകള്‍’ നടന്നിട്ടുണ്ടെന്നുമാണ് ട്രംപ് പക്ഷം പറയുന്നത്. അരിസോണയില്‍ ട്രംപ് വിജയിക്കുമെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ അരിസോണയിലും നെവാഡയിലും ബൈഡനാണ് മുന്നില്‍.
നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെങ്കില്‍ ജോ ബൈഡന്‍ വിജയം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പെന്‍സില്‍വേനിയയില്‍ ബൈഡന് ഒന്‍പതിനായിരത്തിലധികം വോട്ടുകളുടെ ലീഡാണ് ഉള്ളത്.
അതേസമയം ബൈഡന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷമയോട് കാത്തിരിക്കണമെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക