ചെന്നൈ: വീട്ടുകാര്‍ ഉപേക്ഷിച്ച 47 എച്ച്.ഐ.വി പോസിറ്റീവ് കുട്ടികള്‍ക്ക് ‘അപ്പ’യാവുകയാണ് സോളമന്‍ രാജ്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദത്തെടുത്ത കുട്ടിയെ പിന്നീട് ആരും അന്വേഷിച്ച് വരരുതെന്ന ആഗ്രഹത്തിന്റെ പുറത്താണ് എച്ച് .ഐ.വി ബാധിതരായ കുട്ടികളെ ഏറ്റെടുക്കാം എന്നുള്ള തീരുമാനത്തിലെത്തിയത്.
എന്നാല്‍ പിന്നീട് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചെങ്കിലും എച്ച്.ഐ.വി ബാധിതനായ അര്‍പ്പുത എന്ന ആണ്‍കുഞ്ഞിനെക്കുറിച്ച് സോളമന്‍ അറിയുകയും ദത്തെടുക്കുകയുമായിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും എച്ച്.ഐ.വി ബാധിതരായി മരണത്തിന് കീഴടങ്ങിയപ്പോള്‍ ഒറ്റപ്പെട്ടു പോയവനാണ് ഏഴു വയസ്സുകാരന്‍ അര്‍പുത.
ദത്തെടുക്കുമ്പോള്‍ ആരോഗ്യ നില വളരെ മോശമായിരുന്ന അര്‍പുത പതിയെ ആരോഗ്യം വീണ്ടെടുത്തു. പലയിടങ്ങളില്‍ നിന്നും അവന് അവഗണന നേരിടേണ്ടി വന്നു.
പിന്നീട് ഒരു പെണ്‍കുഞ്ഞിനെക്കൂടി ദത്തെടുത്തു.പിന്നാലെ രണ്ട് കുട്ടികളുമായി പ്രായം ചെന്നൊരാള്‍ സോളമനെ അന്വേഷിച്ചെത്തി. അവരെയും സോളമന്‍ ഏറ്റെടുത്തു വളര്‍ത്തി.
ഇപ്പോള്‍ എച്ച്.ഐ.വി ബാധിതരായ 47 കുഞ്ഞുങ്ങളുണ്ട് ഷെല്‍ട്ടര്‍ ഹോമില്‍.
ഇത് തന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും എന്നാല്‍ ഒരുപാട് സാമ്പത്തിക പ്രശ്‌നമുണ്ട്.കുട്ടികളുടെ ചികിത്സക്കായി പണം ആവശ്യമുണ്ട്. കുട്ടികളുടെ രോഗ്യനിലയില്‍ മാറ്റം ഉണ്ടാക്കുന്നത് വളരെ പെട്ടെന്നാണെന്നും സോളമന്‍ പറയുന്നു.