| Thursday, 7th September 2017, 11:07 am

ആട്ടിറച്ചി കഴിക്കുന്ന ഗണപതി ; ഗ്ലാസ് ഉയര്‍ത്തി ചിയേഴ്‌സ് പറയുന്ന ക്രിസ്തു; പരിപാടിക്കെത്താതെ മുഹമ്മദ്നബി; ഓസ്‌ട്രേലിയന്‍ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മതമൗലികവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ദൈവങ്ങള്‍ എല്ലാം ഓരോ മേശയ്ക്ക് ചുറ്റും കൂടി മാംത്സം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിക്കുന്നു. നെറ്റിചുളിക്കാന്‍ വരട്ടെ,
മീറ്റ് ആന്‍ഡ് ലൈവ്സ്റ്റോക് ഓസ്ട്രേലിയ നിര്‍മ്മിച്ച ഈ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്.

യേശു, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ് തുടങ്ങിയവരെല്ലാം ഉച്ച വിരുന്നിനായി ഒരു മേശയ്ക്ക് ചുറ്റും കൂടിയിരിക്കുന്നതാണ് പരസ്യം.

ഓസ്ട്രേലിയന്‍ ഡേയോട് അനുബന്ധിച്ചാണ് പരസ്യം പുറത്തിറക്കിയത്. ഭക്ഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിന് മുന്നില്‍ മതവിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് പരസ്യം പറഞ്ഞുവെക്കുന്നത്.


Dont Miss വിജയത്തിന് വേണ്ടി എതിര്‍ശബ്ദങ്ങളെ തോക്ക് കൊണ്ട് നിശബ്ദമാക്കുന്നത് അത്യന്തം നീചം; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ കമല്‍ഹാസന്‍


എന്നാല്‍ സസ്യാഹാരിയായ ഗണപതി ഭഗവാന്‍ ആട്ടിറച്ചി കഴിക്കുന്നത് വെറുതെ നോക്കിയിരിക്കാന്‍ മതമൗലികവാദികള്‍ തയ്യാറല്ല. പരസ്യം മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നാണ് ഇവരുടെ പരാതി. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോയ്ക്ക് നിരവധി പരാതികള്‍ ആണ് ലഭിച്ചിരിക്കുന്നു.

പണ്ടത്തെ യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയെങ്കില്‍ പരസ്യത്തിലെ യേശുക്രിസ്തു വീഞ്ഞിനെ വെള്ളമാക്കുകയാണ്. തനിക്ക് സമീപമിരിക്കുന്ന ദേവി വീഞ്ഞ് കഴിച്ച് വാഹനമോടിച്ച് പോകുമ്പോള്‍ പൊലീസ് പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റിവേഴ്‌സ് മിറാക്കിള്‍ എന്നാണ് പരസ്യത്തിലെ യേശു ഇതിനെ പറയുന്നത്.

എന്നാല്‍ ഉച്ചയൂണിന് പ്രവാചകന്‍ മുഹമ്മദ് നബി എത്തിയിട്ടില്ല. ഒരു ഡേ കെയര്‍ സെന്ററില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരേണ്ടതുണ്ടെന്നും തനിക്ക് ഇതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് നിരീശ്വരവാദിയായ അവതാരകയെ അദ്ദേഹം ഫോണില്‍ വിളിക്കുന്നതും പരസ്യത്തില്‍ കാണിക്കുന്നുണ്ട്.

നമുക്ക് നല്ലൊരു മാര്‍ക്കറ്റിംഗ് ടീമിനെ ആവശ്യമുണ്ട് എന്നാണ് ഗണപതി പറയുന്നത്. വെറുതെ, മതഗ്രന്ഥങ്ങള്‍ക്കും ലഘുലേഖകള്‍ക്കും വേണ്ടി കുറെ പൈസ ചെലവാക്കിയെന്ന് യേശു നെടുവീര്‍പ്പിടുന്നു. അതുകേട്ട് തല മൊട്ടയടിച്ച ബുദ്ധന്‍ ചിരിക്കുന്നു. നമ്മള്‍ ഇടക്കിടക്ക് ഇങ്ങനെ കൂടണമെന്ന് ഗണപതി പറയുന്നു. ഉടന്‍ തന്നെ എല്ലാവരും ഗ്ലാസ് ഉയര്‍ത്തി ചിയേര്‍സ് പറയുന്നു.

അതേസമയം ദൈവങ്ങളെ ചിത്രീകരിക്കുന്നതില്‍ പറ്റിയ പാളിച്ചയാണ് ഇപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നാണ് അഡ്വവര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നത്.

എന്നാല്‍ ഇതില്‍ മതവികാരം വ്രണപ്പെടുന്നതിന്റെ പ്രശ്നം വരുന്നില്ലെന്നും ഭക്ഷണം വച്ച മേശയ്ക്ക് ചുറ്റും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാന്‍ കഴിയുമെന്ന് മാത്രമാണ് പറയുന്നതെന്നും മീറ്റ് ആന്‍ഡ് ലൈവ്സ്റ്റോക്ക് ഓസ്ട്രേലിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ഡ്ര്യു ഹവി പറയുന്നു.

We use cookies to give you the best possible experience. Learn more