[] ഇടുക്കി: ഇടുക്കി മാമലക്കണ്ടത്ത് വനം-ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാട്ടുകാര്‍ തടഞ്ഞു. മാമലക്കണ്ടത്തെ വനപാലകപര്‍ പൊളിച്ച കലുങ്ക് പരിശോധിക്കാനെത്തിയ മന്ത്രിയെ ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്.
ജോയ്‌സ് ജോര്‍ജ് എം.പിയെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ് കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് തിരുവഞ്ചൂരിന്റെ വാഹനം തടഞ്ഞത്. സംഭവത്തെതുടര്‍ന്ന് ജോയ്‌സ് ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഇടുക്കി ജില്ലയില്‍ മലയോര ഹൈവേയുടെ ഭാഗമായി നിര്‍മ്മിക്കുന്ന എളംബ്ലാശേരി റോഡിലെ കലുങ്കുകള്‍ വനപാലകര്‍ പൊളിച്ചു നീക്കിയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നില്‍ ജോയ്‌സ് ജോര്‍ജ് എം.പി നേരത്തെ നിരാഹാരസമരം നടത്തിയിരുന്നു.
ജോയ്‌സ് ജോര്‍ജ് ഉന്നയിച്ച ആവശ്യങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതോടെ അദ്ദേഹം നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു. വനപാലകര്‍ തകര്‍ത്ത കലുങ്ക് സന്ദര്‍ശിക്കാനാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാമലക്കണ്ടത്ത് എത്തിയത്.