| Monday, 3rd February 2014, 1:21 pm

ടി.പി കേസ്: പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയില്‍ സംതൃപ്തന്‍, സി.ബി.ഐ അന്വേഷണം ന്യായമെന്ന് തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: രമയുടെ നിരാഹാര സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമരപ്പന്തലിലെത്തി.

സി.ബി.ഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യം ന്യായമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

രമയ്ക്ക് നീതി ലഭിക്കണം. അതുകൊണ്ട് തന്നെ ഗൂഡാലോചന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്#ു.

പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയില്‍ സംതൃപ്തനാണ്. എങ്കിലും ടി.പിയെ വധിക്കാനായി ഗൂഢാലോചന നടത്തിയ പലരും ഇപ്പോഴും പുറത്താണ്. അവരെ കേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നിയമസഭാ സമ്മേളത്തിന് ശേഷമായിരുന്നു തിരുവഞ്ചൂര്‍ രമയുടെ നിരാഹാരപ്പന്തലില്‍ എത്തിയത്. തിരുവഞ്ചൂരിനൊപ്പം ഭരണപക്ഷത്തെ നിരവധി എം.എല്‍.എമാരും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more