| Sunday, 26th November 2017, 7:49 pm

സി.പി.ഐ. യും കോണ്‍ഗ്രസ്സും ഒന്നിച്ച് നിന്നപ്പോള്‍ കേരളത്തിന് സുവര്‍ണ കാലഘട്ടം; സി.പി.ഐ യെ പരസ്യമായി യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സി.പി.ഐ യെ പരസ്യമായി യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ച് നിന്നപ്പോള്‍ കേരളത്തില്‍ സുവര്‍ണ കാലഘട്ടമായിരുന്നു എന്നും സി.പി.ഐ ക്ക് യു.ഡി.എഫി ലേക്കള്ള വാതില്‍ തുറന്ന കിടക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

റവന്യൂ ഡിപ്പാര്‍ട്ടമെന്റ് സ്റ്റാഫ് അസോസിയേഷന്റെ 16ാം സംസ്ഥാന സമ്മേളനത്തില്‍ കോട്ടയത്ത് സംസാരിക്കവെയാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനേയും മുന്‍ മുഖ്യമന്ത്രി സി.അച്ചുതമേനോനേയും അദ്ദേഹം പുകഴ്ത്തി. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ സാനിധ്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ക്ഷണം.

അച്ചുതമേനോന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രി ആയിരുന്നു. അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടമാണ് കേരളത്തിന്റ സുവര്‍ണ്ണ കാലഘട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിച്ച പ്രവര്‍ത്തിക്കാന്‍ കഴിയട്ടയെന്നും തിരുവഞ്ചൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റവന്യൂ മന്ത്രിയുടെ തീരുമാനങ്ങളോട് പൂര്‍ണ്ണ യോജിപ്പാണുള്ളതെന്നും ഭൂമി വഷയത്തില്‍ ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ ഒന്നിച്ച് മുന്നേറുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സി.പി.ഐ യും സി.പി.ഐ.എമ്മും തുറന്ന പോരിനിറങ്ങിയ സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ ഈ ക്ഷണം.

Latest Stories

We use cookies to give you the best possible experience. Learn more