കോഴിക്കോട്: കേരളത്തില്‍ കൊവിഡ് ഭേദമായി വന്നവര്‍ക്കൊക്കെ കൊടുത്തത് പാരസെറ്റാമോള്‍ ആണെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കൊവിഡിന് മരുന്നില്ലെങ്കില്‍ അക്കാര്യം സമ്മതിക്കണമെന്നും അല്ലാതെ പാരാസെറ്റാമോള്‍ ആണോ കൊടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
കൊവിഡ് രോഗികള്‍ക്ക്, അവര്‍ക്ക് പരിചരണമല്ലാതെ മറ്റെന്തെങ്കിലും ആശുപത്രി കൊടുത്തിട്ടുണ്ടോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പാരസെറ്റാമോള്‍ ആണാ അതിന് മറുമരുന്ന്? മരുന്നില്ലെങ്കില്‍ മരുന്നില്ലെന്ന് സമ്മതിച്ചാല്‍പ്പോരെ, ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വേ അവലോകനയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ തിരുവഞ്ചൂര്‍ ചോദിച്ചു. തിരുവഞ്ചൂരിന്റെ വാദത്തിന് ചൂടുകൂടിയാല്‍ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത് പനിക്കുള്ളതാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ