[] തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
ആഭ്യന്തരവകുപ്പ് ഇപ്പോള്‍ നാഥനില്ലക്കളരി പൊലെയാണ്. അദ്ദേഹം സ്വമേധയാ വകുപ്പ് കൈമാറാന്‍ സന്നദ്ധനാവണം. അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും.
തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ടി.പി വധക്കേസിലെ പ്രതികളുടെ ഫേസ്ബുക് വിവാദം കത്തിക്കയറുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.
ടി.പിവധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയതില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂരിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി വയലാര്‍ രവിയും രംഗത്തെത്തിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജയില്‍വകുപ്പിന്റെ കാര്യത്തില്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ ചട്ടലംഘനത്തില്‍ തിരുവഞ്ചൂരിനെതിരെ കെ.സുധാകരനും പി.സി ജോര്‍ജുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞാണോ ചട്ടലംഘനം എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സുധാകരനും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം തിരുവഞ്ചൂര്‍ ഏറ്റെടുക്കണമെന്ന് പി.സി ജോര്‍ജും പറഞ്ഞിരുന്നു.