ഇതിന് മുന്‍പുണ്ടായിരുന്ന ഡി.വൈ.എസ്.പിയുടെ തല ഉരുണ്ടാ പോയത്, അത് ആവര്‍ത്തിക്കും; പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി തിരുവഞ്ചൂര്‍
Kerala News
ഇതിന് മുന്‍പുണ്ടായിരുന്ന ഡി.വൈ.എസ്.പിയുടെ തല ഉരുണ്ടാ പോയത്, അത് ആവര്‍ത്തിക്കും; പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി തിരുവഞ്ചൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2019, 6:38 pm

കോട്ടയം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ കോട്ടയത്ത് യു.ഡി.എഫ് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ് പ്രതിഷേധത്തിനൊപ്പം തന്നെ ബി.ജെ.പിയും കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് ഇടപെടലുമുണ്ടായി. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്.

“ഇവിടെ ഒരുമിച്ച് സമരം ചെയ്തതല്ല. ഞങ്ങളിവിടെ ജാഥയായിട്ട് യു.ഡി.എഫിന്റെ പ്രവര്‍ത്തകര് വന്നു. പൊലീസ് വന്നു മോശമായ ഇടപെടല്‍ നടത്തി. ഇവിടെ കുറച്ച് നാളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചില ഗുണ്ടകളെ പോലെ പെരുമാറുന്ന ചില പൊലീസുകാരുണ്ട്. അവര് മര്യാദയ്ക്ക് ഇവിടെ നില്‍ക്കാത്തിടത്തോളം സമാധാനമുണ്ടാകുന്ന പ്രശ്‌നമേയില്ല”- തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നല്‍കും; ദളിത് വനിത ദര്‍ശനം നടത്തിയതിന്റെ പേരിലാണ് ശബരിമലയില്‍ ശുദ്ധികലശം നടത്തിയത്: സി.എസ്.ഡി.എസ്

“ഞാനവരോട് നേരിട്ട് പറഞ്ഞിട്ടുണ്ട്, ഇവിടെ സാമാധാനം കെടുത്താന്‍ വന്നാല്‍ ഇതിന് മുന്‍പുണ്ടായിരുന്ന കെവിന്‍ കെ.സി എന്ന ഡി.വൈ.എസ്.പിയുടെ തല ഉരുണ്ടാ പോയത്. ഇവിടെം അത് ആരംഭിക്കും. വീണ്ടും അത് തന്നെ ഉണ്ടാകും”- തിരുവഞ്ചൂര്‍ പറഞ്ഞു.

ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തുടനീളം അക്രമം നടത്തിയിരുന്നു. നിരവധി പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ALSO READ: ശബരിമല യുവതി പ്രവേശനം; സംസ്ഥാനത്തുടനീളം സംഘപരിവാര്‍ അക്രമം, കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ്

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് സ്വദേശിയായ ബിന്ദുവും മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും ദര്‍ശനം നടത്തിയത്.

ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തുടനീളം അക്രമം നടത്തിയിരുന്നു. ശബരിമല കര്‍മസമിതി നാളെ നടത്തുന്ന ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫ് നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO: