തിരുവന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
താനുമായി അടുത്തിടപ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.
കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോഴിക്കോട് 651, തൃശൂര്‍ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂര്‍ 246, വയനാട് 214, ഇടുക്കി 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, എറണാകുളം, തൃശൂര്‍, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂര്‍ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂര്‍ 349, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,32,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,217 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Thiruvanchoor Radhakrishnan has been diagnosed with Covid disease