| Monday, 27th January 2014, 7:36 am

ബസ് ചാര്‍ജ് വര്‍ധന: ബസ്സുടമകളുമായി ഇന്ന് ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് നടത്താനിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് ഉടമകളുമായി ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. ഉച്ചയ്ക്ക് 12.30 ന് നിയമസഭാ മന്ദിരത്തില്‍ വെച്ചാണ് ചര്‍ച്ച. ഈ മാസം 29 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. കിലോമീറ്ററിന് 70പൈസ വര്‍ധിപ്പിക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസ്സുടമകള്‍ നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തന ചിലവിന് ആനുപാദികമായ രീതിയില്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, കണ്‍സെഷന്‍ നിര്‍ത്തലാക്കുക, 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്ന കാലാവധി എടുത്തുകളയുക, ഡീസലിന് നല്‍കുന്ന സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ് 50 ശതമാനം കുറയ്ക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

We use cookies to give you the best possible experience. Learn more