കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റുന്ന കാര്യം ഹൈക്കമാന്റിന്റെ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കമാന്റിന്റെ തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പാര്‍ട്ടിയാവുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാവരും ഒരുമിച്ച് കൊണ്ടുപോകാനായാല്‍ ഇത് മഹാശക്തിയാവും. എന്നാല്‍ അത്തരമൊരു കോഡിനേഷന്റെ കുറവ് കോണ്‍ഗ്രസിനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
“എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം സുധീരന്‍ നിര്‍വഹിക്കുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തോട് പ്രതികരിക്കാനുള്ള സാഹചര്യംപാര്‍ട്ടിയിലില്ല.” തിരുവഞ്ചൂര്‍ പറയുന്നു.
സ്വിച്ചിട്ടാല്‍ കറങ്ങുന്നതാണ് പാര്‍ട്ടി കമ്മിറ്റികളെന്ന ധാരണ ശരിയല്ലെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.