സി.പി.ഐ.എം നേതാക്കളുടെ ഭാഷ അമ്മ പെങ്ങന്മാര്‍ക്ക് കേള്‍ക്കാനാവാത്തതെന്ന് തിരുവഞ്ചൂര്‍; 'കോടിയേരി ഇനി തനിക്കെതിരെ പറഞ്ഞാല്‍ അതിനപ്പുറത്തുള്ള കാര്യം പറയും'
Kerala News
സി.പി.ഐ.എം നേതാക്കളുടെ ഭാഷ അമ്മ പെങ്ങന്മാര്‍ക്ക് കേള്‍ക്കാനാവാത്തതെന്ന് തിരുവഞ്ചൂര്‍; 'കോടിയേരി ഇനി തനിക്കെതിരെ പറഞ്ഞാല്‍ അതിനപ്പുറത്തുള്ള കാര്യം പറയും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th October 2020, 12:28 pm

കോട്ടയം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ
തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.ഐ.എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വ്യക്തിപരമായ വിഷമങ്ങള്‍ ആയിരിക്കാം തരംതാഴ്ന്ന വിമര്‍ശനം ഉന്നയിക്കുന്നതിന് കാരണം. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയവും സി.പി.ഐ.എമ്മും തമ്മില്‍ ഇന്ന് പുലബന്ധം പോലുമില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. അമ്പലത്തില്‍ പോയാല്‍ ആര്‍.എസ്.എസ് ആകുമോ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

”ബി.ജെ.പി യിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സി.പി.ഐ.എം നടത്തുന്നത്. ഇതൊരു രാഷ്ട്രീയ ആയുധമായി ആണ് സി.പി.ഐ.എം ഉപയോഗിക്കുന്നത്.

നാട്ടിലെ അമ്മ പെങ്ങന്മര്‍ക്ക് കേള്‍ക്കാനാവാത്ത ഭാഷയാണ് സി.പി.ഐ.എം നേതാക്കള്‍ ചാനലില്‍ പറയുന്നത്. അമ്പലത്തില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് താന്‍ അന്നദാന മണ്ഡപത്തില്‍ പോയത്. അമ്പലത്തില്‍ പോയാല്‍ ആര്‍.എസ്.എസ് ആകുമോ. പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ട്,” തിരുവഞ്ചൂര്‍ പറഞ്ഞു.

ഏത് ആര്‍.എസ്.എസ് നേതാവുമായാണ് താന്‍ ചര്‍ച്ച നടത്തിയത് എന്ന് കൂടി പറയാന്‍ കോടിയേരി ബാലകൃഷ്ണനെ താന്‍ വെല്ലുവിളിക്കുന്നെന്നും തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു. ഇനി തനിക്കെതിരെ പറഞ്ഞാല്‍ താന്‍ അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പറയും. അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകള്‍ തിരിച്ചടിക്കും, അതാണ് ഇപ്പൊ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Thiruvanchoor Radhakrishnan against Kodiyeri Balakrishnan on RSS  issue