Kerala News
രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 01, 11:18 am
Thursday, 1st July 2021, 4:48 pm

തിരുവനന്തപുരം: മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ കാട്ടാക്കട സ്വദേശി ഹര്‍ഷാദ് ആണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്.

രാജവെമ്പാലയാണ് ഹര്‍ഷാദിനെ കടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയായിരുന്നു ഹര്‍ഷാദിന് കടിയേറ്റത്.

മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച ഹര്‍ഷാദ്. സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thiruvanathapuram zoo staff died of snake bite