| Saturday, 2nd January 2021, 12:15 pm

തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. നാവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛന്‍ സഫീറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സഫീറിന്റെ ഒന്‍പത് വയസുള്ള ഇളയമകന്‍ അന്‍ഷാദിനെ കാണാനില്ല.

നാവായിക്കുളം നൈനാംകുളം കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അല്‍ത്താഫിന്റെ മൃതദേഹം വീടിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അന്‍ഷാദിനും സഫീറിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ ക്ഷേത്രക്കുളത്തിന് സമീപം ഇദ്ദേഹത്തിന്റെ ഓട്ടോ കണ്ടെത്തി. തുടര്‍ന്ന് അഗ്നിശമന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തുകയായിരുന്നു. അന്‍ഷാദിനൊപ്പം സഫീര്‍ കുളത്തില്‍ചാടിയെന്നാണ് നിഗമനം. അന്‍ഷാദിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

സഫീറും രണ്ടുമക്കളുമായിട്ടായിരുന്നു താമസം. ഭാര്യയുമായി സഫീര്‍ പിണക്കത്തിലാണും ഭാര്യ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് അയല്‍വാസികള്‍ പറഞ്ഞത്.

content Highlight: Thiruvananthayuram 11 year old boy and father dead

We use cookies to give you the best possible experience. Learn more