തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എസ്.എ.ടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം നഷ്ടമായതിനെത്തുടര്‍ന്ന് ആശങ്ക. അത്യാഹിത വിഭാഗത്തിലടക്കം വൈദ്യുതി മുടങ്ങിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും പ്രസവ സംബന്ധമായ ചികിത്സകള്‍ നടത്തുന്ന ആശുപത്രിയാണിത്. ഡോക്ടര്‍മാരടക്കം ടോര്‍ച്ച് വെളിച്ചത്തിലാണ് ചികിത്സ നടത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി ഗര്‍ഭിണികളും നവജാത ശിശുക്കളും ആശുപത്രിയിലുണ്ട്. ഇതില്‍ ചില കുട്ടികള്‍ വെന്റിലേറ്ററുകളിലാണ്.
എന്നാല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിട്ടുണ്ട്.
വൈദ്യുതി മുടങ്ങിയതോടെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ വൈദ്യുയില്ലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതോടെ മൂന്ന് മണിക്കൂറായി അനിശ്ചിതത്വം തുടരുകയാണ്. പി.ബ്ല്യൂ.ഡി ഇലക്ട്രിക്കല്‍ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു താത്കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നം വഷളായതോടെ ആശുപത്രിയില്‍ പൊലീസ് എത്തിയിട്ടുണ്ട്.