| Monday, 19th March 2018, 10:14 pm

'ഇന്ത്യ-വിന്‍ഡീസ് മത്സരം തിരുവനന്തപുരത്തു തന്നെ നടത്തണം'; ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ശശി തരൂര്‍ എം.പി

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു പിന്നാലെ ഈ ആവശ്യം ഉന്നയിച്ചു സമൂഹമാധ്യമങ്ങളില്‍ ക്യംപെയിന്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇതിന് പരോക്ഷ പിന്തുണയുമായി ശശി തരൂര്‍ എം.പിയും രംഗത്തെത്തി.

ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം മുന്‍പ് തീരുമാനിച്ചതു പോലെ തിരുവനന്തപുരത്തു വെച്ചു തന്നെ നടത്തണമെന്ന് തിരുവനന്തപുരം എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി ഓഫ് അഡ്മിന്‌സ്‌ട്രേറ്റേഴ്‌സ് തലവന്‍ വിനോദ് റായിയുമായിസംസാരിച്ചുവെന്നും എത്രയും പെട്ടെന്നു ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് തനിക്ക് അദ്ദേഹം നല്‍കിയെന്നും എം.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ശശി തരൂര്‍ അറിയിച്ചു.


Also Read: ‘ക്രിക്കറ്റിനായി ഫുട്‌ബോള്‍ മൈതാനം നശിപ്പിക്കരുത്’; കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ഇയാന്‍ ഹ്യൂം 


നേരത്തേ ബ്ലാസ്റ്റേഴ്‌സിന്റെ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമും സി.കെ വിനീതും ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിനു വേണ്ടി കൊച്ചിയിലെ ഫുട്‌ബോള്‍ മൈതാനം നശിപ്പിക്കരുതെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്.

അവിടെ തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയം ഉണ്ട്. അത് ക്രിക്കറ്റിനു പാകമായതാണെന്നിരിക്കെ എന്തിനാണ് വര്‍ഷങ്ങള്‍ കൊണ്ട് മികച്ച നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയമായി മാറിയ കലൂരിലെ സ്റ്റേഡിയത്തെ നശിപ്പിക്കുന്നതെന്നും ഹ്യൂം ചോദിച്ചു.


Don”t Miss: ‘നിങ്ങള്‍ക്കിഷ്ടപ്പെട്ട ഔസേപ്പച്ചന്റെ ഗാനം കമന്റ് ചെയ്യൂ, ശേഷം സര്‍പ്രൈസ്’; ആരാധകര്‍ക്കു വമ്പന്‍ സര്‍പ്രൈസ് ഒരുക്കി രമേശ് പിഷാരടി


നൂറോളം ജോലിക്കാരാണ് കൊച്ചിയിലെ സ്റ്റേഡിയത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയമാക്കാന്‍ അധ്വാനിച്ചതെന്നും അവരുടെ അധ്വാനം അധികാരികള്‍ എടുത്തെറിയരുതെന്നും വിനീത് ആവശ്യപ്പെട്ടു. ഈ പ്രതികരണങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണഅ ശശി തരൂര്‍ എം.പിയുടെ പോസ്റ്റ്.


Also Read: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് നേരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്; ലിംഗായത്തുകള്‍ക്ക് പ്രത്യേകപദവി നല്‍കി സിദ്ധരാമയ്യ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി 


നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യം ഇതിനായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും കെ.സി.എയും കലൂര്‍ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചിയിലേക്കു മാറ്റിയത്.

തിരുവനന്തപുരം എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

We use cookies to give you the best possible experience. Learn more