ഒക്ടോബര്‍ 20ാം തിയതി വ്യാഴാഴ്ചയാണ് വൈസ് പ്രിന്‍സിപ്പല്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ പ്രകാരം ആണ്‍കുട്ടികള്‍ വൃത്തിയുളള സാധാരണ വസ്ത്രവും ഷൂസും മാത്രമെ ധരിക്കാവു.
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ ഡ്രസ് കോഡ് വിവാദത്തില്‍.
പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്.
ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും ഷൂവും നിര്‍ബന്ധമാണെന്നും ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നുമാണ് ഡ്രസ് കോഡില്‍ വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ 20ാം തിയതി വ്യാഴാഴ്ചയാണ് വൈസ് പ്രിന്‍സിപ്പല്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ പ്രകാരം ആണ്‍കുട്ടികള്‍ വൃത്തിയുളള സാധാരണ വസ്ത്രവും ഷൂസും മാത്രമെ ധരിക്കാവു.
പെണ്‍കുട്ടികള്‍ ലെഗിന്‍സും ഷോര്‍ട്ട് ടോപ്പും ജീന്‍സും ധരിക്കരുതെന്നും സാരിയും ചുരിദാറും പോലുളള വസ്ത്രങ്ങളെ ഉപയോഗിക്കാവു എന്നും പാദസരങ്ങള്‍, വളകള്‍ പോലുള്ള ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള ആഭരണങ്ങളൊന്നും ഉപയോഗിക്കരുതെന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്.
എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കുളള നിര്‍ദേശങ്ങള്‍ അടങ്ങിയ വൈസ് പ്രിന്‍സിപ്പലിന്റെ സര്‍ക്കുലര്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ക്കും നോട്ടീസ് ബോര്‍ഡിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.