| Thursday, 2nd July 2020, 9:58 am

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഗുരുതര വീഴ്ച; കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് കൂട്ടിരിപ്പുകാര്‍; പിതാവിന് കൂട്ടിരുന്ന യുവാവിന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് രോഗ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടിരിപ്പുകാരെ നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളെജ്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കൊവിഡ് നിരീക്ഷണ വാര്‍ഡില്‍  പ്രവേശിപ്പിക്കുന്നവര്‍ക്ക് കൂട്ടിരിപ്പുകാരായി ബന്ധുക്കളെ പ്രവേശിപ്പിച്ചിരുന്നതായും ഇത്തരത്തില്‍ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആശുപത്രി രേഖകളില്‍ യുവാവിന് കൊവിഡ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക കണക്കുകളില്‍ യുവാവ് ഇല്ലെന്നും മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതര്‍ അറിയിച്ചതായി യുവാവ് തന്നെ വെളിപ്പെടുത്തി. അതേസമയം മറ്റ് ഏഴ് കൂട്ടിരിപ്പുകാരെയും അഡ്മിറ്റ് ചെയ്തതായും രേഖകളുണ്ട്.

പി.പി.ഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാര്‍ ആശുപത്രിയില്‍ നിന്നിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

നിലവില്‍ രോഗം ബാധിച്ച യുവാവിന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പിതാവിനെ 18ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ 20ാം തിയ്യതി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പോസിറ്റീവ് ആയി കണ്ടെത്തിയതെന്നും ആശുപത്രി രേഖകള്‍ ഉണ്ട്.

അതേസമയം രോഗം സ്ഥിരീകരിച്ച യുവാവിന്റെ പിതാവിന് മുമ്പ് രോഗം വന്ന് നെഗറ്റീവ് ആയതാണെന്നും ഇതിനെ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരനായി മകനെ അനുവദിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more