തിരുവനന്തപുരം: തിരുവനന്തപുരം മുറിഞ്ഞ പാലം ജി.ജി ആശുപത്രിയില്‍ പന്ത്രണ്ടുകാരിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി.
ലിഗമെന്‍റ് ന്റ് തെറ്റിയ ഇടതുകാലിനു പകരം ശസ്ത്രക്രിയ നടത്തിയത് വലതുകാലിനാണ്. സംഭവത്തില്‍ കയ്യബദ്ധം പറ്റിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
Also Read: മെക്‌സിക്കോയ്ക്ക് ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ; വഴിമാറുന്നത് ചരിത്രം
ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെ ഒമ്പതു മണിയോടെയാണ് കുട്ടിയെ ശസ്ത്രക്രിയക്കു വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കസേരയിലിടിച്ച് പരിക്കേറ്റ ഇടതുകാല്‍മുട്ടിന് പകരം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത് വലതു കാല്‍മുട്ടിനാണ്. മാലി സ്വദേശിയാണ് കുട്ടിയുടെ പിതാവ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാലി സര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ച ശേഷമാണ് കുട്ടിയെ ശസ്ത്രക്രിയക്കു വേണ്ടി ജി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ മാതാവ് തിരുവനന്തപുരം സ്വദേശിയാണ്. അതേസമയം, ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രി തുടര്‍ ചികിത്സയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ നിന്നും പിന്മാറുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.