തിരുവനന്തപുരം: വര്‍ക്കലയില്‍ പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്ത തിരുവനന്തപുരം മുന്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഉത്തരവ് തിരുത്തി കളക്ടര്‍ കെ വാസുകി. സ്വകാര്യവ്യക്തിയുടെ ഭൂമിയും പുറമ്പോക്കും അളന്നുതിരിച്ച് അതിരടയാളം സ്ഥാപിക്കാനും കളക്ടര്‍ ഉത്തരവിട്ടു.
മൂന്ന് സര്‍വേ നമ്പറുകളിലായുള്ള സ്വകാര്യവ്യക്തിയുടെ ഭൂമി അളന്നുതിരിച്ച് അവരെത്തന്നെ ഏല്‍പിക്കണമെന്നും ഒപ്പം പുറമ്പോക്കുഭൂമി അളന്നുതിരിച്ച് അതിരടയാളം രേഖപ്പെടുത്തി വേലികെട്ടി സംരക്ഷിക്കണമെന്നും വാസുകിയുടെ ഉത്തരവില്‍ പറയുന്നു.
Read Also : എനിയ്ക്ക് നിങ്ങളുടെ ഒരുരൂപ പോലും വേണ്ട, അക്കൗണ്ടിലേക്കയച്ച പണം മുഴുവന്‍ തിരിച്ചുകൊടുക്കും”; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഹനാന്‍
ബന്ധപ്പെട്ട കക്ഷികളില്‍നിന്നു മൊഴിയെടുത്തും സ്ഥലം സന്ദര്‍ശിച്ചും തെളിവുകള്‍ പരിശോധിച്ചുമാണ് കളക്ടര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഭൂമി സ്വകാര്യവ്യക്തിയില്‍നിന്ന് പിടിച്ചെടുത്ത തഹസില്‍ദാറുടെ നടപടി ശരിവയ്ക്കുകയാണ് പുതിയ ഉത്തരവിലൂടെ വാസുകി ചെയ്തിരിക്കുന്നത്.
തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കിയ ദിവ്യയുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്.
Read Also : അഭിമന്യുവിന് വേണ്ടി സി.പി.ഐ.എം എറണാകുളം ജില്ലാകമ്മിറ്റി ശേഖരിച്ചത് 2.11 കോടി
സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19 നാണ് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.