| Sunday, 16th October 2016, 12:31 pm

57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന മനുഷ്യസ്‌നേഹിയാണ് ജയരാജന്‍; ജയരാജനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

 57 ഓളം അനാഥക്കുട്ടികളെ അച്ഛനെ പോലെ ലാളിക്കുന്ന, അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്‌നേഹിയാണെന്ന്.


തിരുവനന്തപുരം: നിയമനവിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീറാണ് ജയരാജന്‍ എന്ന മനുഷ്യസ്‌നേഹിയെ കുറിച്ച് വാചാലനായത്.


Dont Miss ബ്രാഹ്മണ സമൂഹത്തിന് ആദരവ് ലഭിക്കാന്‍ കാരണം അവരുടെ സമഭാവനയും മതേതരത്വവും: ചെന്നിത്തല


ഇ.പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്‌ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചി ചീന്തുമ്പോഴും അദ്ദേഹം തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയാണെന്ന കാര്യം അറിയാമായിരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

മുഹമ്മദ് ഷഫീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ഇ.പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്‌ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചി ചീന്തുമ്പോഴും ഉള്ളില്‍ ഒന്ന് അറിയാമായിരുന്നു. സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന അനാഥാലയം നടത്തുന്ന ,മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കുന്ന, അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്‌നേഹിയാണെന്ന്.

രാത്രിയില്‍ എല്ലാദിവസവും ക്രിത്രിമ ശ്വാസോച്ഛാസത്തില്‍ ജീവിക്കുന്ന ഒരു രോഗിയാണെന്ന്. അങ്ങനെ യുള്ള ജയരാജന്‍ തന്റെ ട്രാക്ക് റിക്കാര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്‌നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടിവന്നത്. (ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പാര്‍ട്ടിയുടെതല്ല)…..

Latest Stories

We use cookies to give you the best possible experience. Learn more