| Sunday, 27th June 2021, 10:00 pm

ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് പരാതി; തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നഗരസഭ ഓഫീസിനുള്ളില്‍ ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍.

മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച് അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് ശുചീകരണ തൊഴിലാളി നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ അജിയെ സസ്‌പെന്റ് ചെയ്‌തെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അജിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Thiruvananthapuram Cleaning Worker Complaint against Jr health inspector

We use cookies to give you the best possible experience. Learn more