തിരുവനന്തപുരം: തിരുവനന്തപുരം പട്ടം തേക്കുമൂട് ബണ്ട് കോളനിയില്‍ രോഗവ്യാപനം വര്‍ധിക്കുന്നു. കോളനിയില്‍ ഇന്ന് 19 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
മൂന്ന് ദിവസത്തിനിടെ 54 പേര്‍ക്കാണ് കോളനിയില്‍ രോഗബാധ സ്ഥിരീകരിച്ചത്.
രണ്ട് ദിവസങ്ങളിലായി കോളനിയില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് രോഗവ്യാപനം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്ന് മാത്രം 11 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും ഒപ്പമുണ്ടായിരുന്ന എട്ട് പേര്‍ക്കും പൊലീസ് ആസ്ഥാനത്തെ രണ്ട് പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഡി.വൈ.എസ്.പിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അവലോകന യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ ബി സത്യന്‍ സ്വയം നിരീക്ഷണത്തില്‍ പോയി.
ജില്ലയില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി ജില്ലാ കളക്ടര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷന് കീഴിലെ പെരുന്താന്നി, വെള്ളറട ഗ്രാമ പഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് ഖോസ പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ