തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുടുംബവുമായി പുറത്ത് പോയപ്പോള്‍ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം പേട്ടയില്‍വെച്ച് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.
സ്ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്തതിനാണ് തങ്ങള്‍ക്ക് വെട്ടേറ്റതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രവി യാദവിന്റെ കൈക്കും വിരലുകള്‍ക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്.
ബൈക്കിലെത്തിയ സംഘം കത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുങ്ങളെ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുണ്ടാ സംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡില്‍വെച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രവിയാദവിനെയും ജസ്വന്തിനെയും വെട്ടിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഇവരെ പൊലീസെത്തിയാണ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Thiruvananthapuram Agees office officials were attacked by a gang of goons