ചെന്നൈ: മഹാഭാരതത്തെക്കുറിച്ച് മോശമായി സംസാരിച്ചു എന്ന പരാതിയില്‍ ചലച്ചിത്ര താരം കമല്‍ഹാസനോട് നേരിട്ട് ഹാജരാകാന്‍ തിരുനെല്‍വേലി കോടതി. താരത്തിനെതിരായ പൊതു താല്‍പ്പര്യഹര്‍ജിയിലാണ് കോടതി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
Also read ബി.ജെ.പി സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരബലത്തില്‍ ഭരണം പിടിക്കുന്നു: എന്‍ റാം
തമിഴ് വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരം മഹാഭാരതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു സ്ത്രീയെ ചൂതാട്ടത്തില്‍ പുരുഷന്മാര്‍ ഉപകരണമാക്കിയതിനെക്കുറിച്ച് പറയുന്ന പുസ്‌കത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നായിരുന്നു കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടത്.
താരത്തിന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തിരുനെല്‍വേലി ജില്ലയിലെ ഹിന്ദു മക്കള്‍ കക്ഷിയാണ് താരത്തിനെതിരെ രംഗത്ത് വന്നത്. ഇവര്‍ തന്നെയാണ് വിഷയത്തില്‍ കോടതിയേയും സമീപിച്ചത്.
ഹിന്ദുവിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കൊണ്ടായിരുന്നു ഹിന്ദു മക്കള്‍ കക്ഷി കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേ വിഷയത്തില്‍ കമല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബസവേശര മഠത്തില്‍ നിന്നുള്ള പ്രണവാനന്ദ സ്വാമിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.