മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ തിരുച്ചിദ്രമ്പലം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കുന്ന ധനുഷ് ചിത്രമാണ് തിരുച്ചിദ്രമ്പലം
തമിഴ്‌നാട്ടില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരുന്നു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.
ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കിപ്പുറം മികച്ച കളക്ഷനുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം മൂന്ന് ദിവസം പിന്നീടുമ്പോള്‍ ലോകമെമ്പാടും നിന്നും 38 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രം ആദ്യ ദിനം 8കോടിയിലധികം രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ധനുഷിന്റെ വ്യത്യസ്തമായ ചിത്രം എന്നായിരുന്നു തിരുച്ചിദ്രമ്പലം ആദ്യ ഷോ കണ്ടവരുടെ പ്രതികരണം. റൊമാന്‍സിനും, ഫാമിലി ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് തിരുച്ചിദ്രമ്പലമെന്നും മികച്ച അനുഭവം ചിത്രം തിയേറ്ററില്‍ സമ്മാനിക്കുമെന്നും ആദ്യ ഷോ കണ്ടവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
റെഡ് ജെയന്റ് മൂവീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്
അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി.കെ. ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
ഓം പ്രകാശാണ് ഛായാഗ്രാഹകന്‍. യാരടി നീ മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്നു എന്നത് കൊണ്ട് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് തിരുച്ചിദ്രമ്പലത്തിനായി കാത്തിരുന്നത്. എന്തായാലും ആരാധകരുടെ കാത്തിരിപ്പ് വിഫലമായില്ല എന്നാണ് ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങള്‍.
പ്രകാശ് രാജ്, റാഷി ഖന്ന, നിത്യ മേനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ചിത്രത്തിന്റെ ട്രെയ്ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധനുഷിന്റെ ആത്മാര്‍ഥ സുഹൃത്തായാണ് നിത്യ ചിത്രത്തിലെത്തുന്നത്. ഫുഡ് ഡെലിവറി ബോയ്യുടെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.
നാനേ വരുവേ എന്ന ചിത്രവും ധനുഷ് നായകനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ്. സെല്‍വരാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Content Highlight: Thiruchitrambalam movie box office collection