കൊച്ചി: 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന് മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ‘നിശ്ശബ്ദം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ബാഗമതിക്ക് ശേഷം പുറത്തിറങ്ങുന്ന അനുഷ്കയുടെ ഹൊറര്‍ ചിത്രമാണിത്.
കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായിട്ടാണ് മാധവന് എത്തുന്നത്. സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് അനുഷ്കയെത്തുന്നത്.
ഒരു പ്രേതഭവനത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടന് മൈക്കല്‍ മാഡ്സണും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.