Advertisement
Film News
ഫീല്‍ ഗുഡും പ്രണയവും മാത്രമല്ല, മോഡ് മാറ്റി സീതാ രാമത്തിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 02, 07:50 am
Tuesday, 2nd August 2022, 1:20 pm

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകകഥാപാത്രങ്ങളാവുന്ന സീതാ രാമത്തിലെ പുതിയ ഗാനം പുറത്ത്. ദുഖപൂരിതമായ അന്തരീക്ഷത്തോടെയുള്ള തിരികെ വാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇതുവരെ പുറത്ത് വന്ന പാട്ടുകളില്‍ സന്തോഷവും പ്രണയ നിമിഷങ്ങളുമായിരുന്നെങ്കില്‍ പുതിയ പാട്ടില്‍ റാമിന്റെയും സീതയുടെയും വിരഹവേദനയാണ് കാണിക്കുന്നത്. എന്തിനോ വേണ്ടി തിരഞ്ഞു നടക്കുന്ന അഫ്രീനെയും പാട്ടില്‍ കാണാം. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ അഫ്രീനെ അവതരിപ്പിക്കുന്നത്.

വിഷ്ണു വിശാല്‍ ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് കപില്‍ കപിലനും ആനി ആമി വാഴപ്പിള്ളിയും ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് വരികള്‍ എഴുതിയത്.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും റിലീസ് ചെയ്യും. പി.എസ്. വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത്.

സ്വപ്‌ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പി.ആര്‍.ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പി.ആര്‍. പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്ണര്‍ സില്ലിം മോങ്ക്‌സ് എന്നിവരാണ്.

Content Highlight: thirike va song from seetha ramam