Entertainment news
ക്യാമ്പസ് ജീവിതത്തെ തിരികെ കൊണ്ടുവരുന്ന ഓര്‍മകള്‍; സിത്താരയുടെ ശബ്ദത്തില്‍ ഫാറൂഖ് കോളേജിന്റെ 'തിരികെ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 07, 11:36 am
Sunday, 7th August 2022, 5:06 pm

ക്യാമ്പസ് ജീവിതത്തിന്റെ ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തുന്ന മ്യൂസിക്കല്‍ വീഡിയോയുമായി ഫാറൂഖ് കോളേജ്. ‘തിരികെ’ എന്നുപേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ സിത്താര കൃഷ്ണകുമാറാണ്.

കാലങ്ങള്‍ക്ക് ശേഷം കോളേജിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ ഓര്‍മകളിലൂടെയാണ് ഗാനം സഞ്ചരിക്കുന്നത്. തന്റെ ക്യാമ്പസ് ജീവിതം ഓര്‍ത്തടുക്കാന്‍ ശ്രമിക്കുന്ന അവരുടെ ചിന്തകളിലൂടെ കോളേജിന്റെ പാരമ്പര്യവും കായികനേട്ടങ്ങളെയും യൂണിവേഴ്‌സിറ്റി യുവജനോത്സവത്തെയും പാട്ടില്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

 

സുരേഷ് അച്ചൂസാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂധനനാണ്.

ആന്റണി ജോ ക്യാമറയും വിജി എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ഈ മ്യൂസിക്കല്‍ വീഡിയോയ്ക്ക് വേണ്ടിയുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് നല്‍കിയിരിക്കുന്നത് കോളേജിലെ മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്‌മെന്റാണ്. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ അനധ്യാപകര്‍ എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

Content Highlight: ‘Thirike’ Musical Video about Farook College sung by Sithra Kishnakumar  Released