ഒറ്റപ്പെടലിന്റെ വേദനയെ എങ്ങനെയെങ്കിലും മറികടക്കാന്‍ ശ്രമിക്കുന്ന തോമസിന്റെ കഥയാണ് തിരികെ. നഷ്ടപ്പെട്ടുപോയ കുട്ടിക്കാലം തനിക്കെന്ന് പറയാന്‍ ഇനി ആകെ ബാക്കിയുള്ള ഒരു ചേട്ടനിലൂടെ തിരിച്ചുപിടിക്കാനാണ് തോമസ് എന്ന തോമ നിരന്തരം ശ്രമിക്കുന്നത്. തോമയിലൂടെയും സെബു എന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ചേട്ടന്‍ ഇസ്മുവിലൂടെയുമാണ് തിരികെ കഥ പറയുന്നത്.
ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന തിരികെ, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്ത നീ സ്ട്രീം തന്നെയാണ് റീലിസ് ചെയതിരിക്കുന്നത്.
തിരികെയുടെ ഷൂട്ടിംഗിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് മുതല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന കേട്ട പേരായിരുന്നു കോഴിക്കോട് സ്വദേശിയായ ഗോപീ കൃഷ്ണന്റേത്. ആദ്യമായി ഒരു മലയാള സിനിമയില്‍, ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട, മുഴുനീള കഥാപാത്രമായി ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഒരാളെത്തുന്നത് തിരികെയിലായിരിക്കണം.
ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട്, സിനിമകളില്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന കഥയാകുമെന്ന മുന്‍ധാരണകളെയെല്ലാം ഈ ചിത്രം പൊളിക്കുന്നുണ്ട്. അതേസമയം ഈ അവസ്ഥയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ കാണാതെ പോകുന്നുമില്ല. അതിനൊപ്പം തന്നെ ചില ചെറിയ ചെറിയ സീനുകളിലൂടെ നമ്മള്‍ അധികം കാണാത്ത ഡൗണ്‍ സിന്‍ഡ്രോം ബാധിതരായവരുടെ ജീവിത്തിലെ സ്വാഭാവികമായ പല കാര്യങ്ങളും കാണിച്ചുതരുന്നുമുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Thirike Malayalam Movie Review