| Thursday, 24th November 2022, 12:58 pm

'സുന്നത്തൊക്കെ ഒരു കൈത്തൊഴിലാണോ മാമാ'; ഷെഫീക്കിന്റെ സന്തോഷം പുതിയ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഷെഫീക്കിന്റെ സന്തോഷം റിലീസിന് ഒരുങ്ങുകയാണ്. അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്.

സുന്നത്ത് ചടങ്ങിനെ പറ്റി ചര്‍ച്ച ചെയ്യുന്ന രംഗമാണ് ടീസറിലുള്ളത്. ‘ലോകത്ത് ഈ ഒരു കൈത്തൊഴില്‍ മാത്രമേ ചെയ്തിടത്ത് പിന്നെ ചെയ്യാന്‍ പറ്റാത്തതായിട്ടുള്ളൂ,’ എന്ന് വീട്ടില്‍ വന്ന മാമന്‍ പറയുമ്പോള്‍ ‘സുന്നത്തൊക്കെ ഒരു കൈത്തൊഴിലാണോ മാമാ,’ എന്ന് ബാല അവതരിപ്പിക്കുന്ന കഥാപാത്രം തിരിച്ച് ചോദിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, അരുണ്‍ ശങ്കരന്‍ പാവുമ്പ, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, കൃഷ്ണ പ്രസാദ്, ജോര്‍ഡി പൂഞ്ഞാര്‍, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. രഞ്ജിന്‍ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ. രാജന്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍. ഡിസ്ട്രിബ്യൂഷന്‍- ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍.

Content Highlight: third teaser of shafeekkinte santhosham

We use cookies to give you the best possible experience. Learn more