കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ അണിനിരക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കൈകോര്‍ക്കുന്നു. നിലവിലെ ബി.ജെ.പി ഭരണത്തിനെതിരെ മുന്നാം മുന്നണിയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കൊല്‍ക്കത്തയില്‍ വച്ചുനടന്ന കൂടിക്കാഴ്ചയില്‍, വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമെതിരെ ബദല്‍മുന്നണിയായി വളരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇരുവരും പറഞ്ഞത്.
രാജ്യത്തെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒന്നും ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഒരു മൂന്നാം മുന്നണിയെന്ന ആശയം വളരെ അത്യാവശ്യമാണെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പറഞ്ഞു. മാറി വരുന്ന ഇരു മുന്നണി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരല്ല. ഒരു മാറ്റത്തിനായി എല്ലാവരും കാത്തിരിക്കയാണ്. അതിനായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.
മൂന്നാം മുന്നണി ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് മറ്റ് പാര്‍ട്ടികളുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും ചന്ദ്രശേഖരറാവു പറഞ്ഞു.
അതേസമയം മൂന്നാംമുന്നണി സംബന്ധിച്ച തീരുമാനം മികച്ചതാണെന്നും രാജ്യത്തിന്‍െ വികസനത്തിനായി തങ്ങള്‍ ശ്രമിക്കുകയാമെന്നും മമത ബാനര്‍ജി മാധ്യമങ്ങളെ അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മൂന്നാം മുന്നണിക്കായുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികകള്‍ക്കിടയില്‍ തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചതും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു.
കടപ്പാട്: ടൈംസ് നൌ