| Friday, 8th November 2019, 8:53 pm

'മോദീ വരൂ, വന്ന് നിയമത്തെ നേരിടൂ'; 'സാമ്പത്തിക വിപ്ലവ'ത്തിന്റെ മൂന്നാംവര്‍ഷം പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ മൂന്നാം വര്‍ഷം പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ പൊങ്കാല. ‘മോദീ വന്ന് നിയമത്തെ നേരിടൂ’ എന്ന ട്വിറ്റര്‍ ഹാഷ്ടാഗില്‍ നിരവധിപ്പേരാണ് ട്വീറ്റ് ചെയ്യുന്നത്.

2016 നവംബര്‍ എട്ടിന് നോട്ടു നിരോധിച്ചതിന് തൊട്ടുപിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ചേര്‍ത്താണ് ട്വീറ്റുകളേറെയും. സാധാരണക്കാരായ ജനങ്ങള്‍ നോട്ട് നിരോധിച്ച അന്നുമുതല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നേരിടുന്ന പ്രതിസന്ധികളെ വിവരിക്കുന്ന ട്വീറ്റുകളുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നോട്ട് നിരോധിച്ച് 50 ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക രംഗം പൂര്‍വാവസ്ഥയിലായില്ലെങ്കില്‍ രാജ്യത്തിന്റെ ഏത് കോണിലുമെത്തി ജനം നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മോദി അന്ന് പ്രസംഗത്തില്‍ പറഞ്ഞത്.

നോട്ടുനിരോധനമടക്കമുള്ള മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ അമ്പേ പരാജയമാണെന്നാണ് ട്വീറ്റുകള്‍. 1000, 500 നോട്ടുകള്‍ നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമ്പത്തികാവസ്ഥ പൂര്‍വാവസ്ഥയിലെത്തിയിട്ടില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മോദിയോട് നിയമത്തിന് മുന്നില്‍ വരാന്‍ ആവശ്യപ്പെടുകയാണ് ജനങ്ങള്‍.

രാജ്യത്തിന്റെ ജി.ഡി.പിയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാവുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലയെയും മാന്ദ്യം ബാധിച്ചെന്നാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more